വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ. രാത്രിയില്‍ വീണ മഞ്ഞ് ജനല്‍ ചില്ലില്‍ പറ്റിപിടിച്ചിരിക്കുന്നു. സ്വാതി പകുതി ഉറക്കത്തില്‍ ക്ലോക്ക് നോക്കി. 7 മണി. എണീക്കണോ എന്നാലോചിച്ചു. എണീട്ടിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പ്രശാന്ത് നേരത്തെ എണീറ്റു എന്ന് തോന്നുന്നു. രാവിലെ ഒരു കാപ്പിയും ന്യുസ്പേപ്പരിന്റെ കോമിക്സ് കഷണവും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്-ഉം കൂടിയാല്‍ സ്വര്‍ഗം എന്നാണ് പ്രശാന്തിന്. സ്വാതിക്കും ഒരു കാപ്പി കിട്ടിയാല്‍ കൊള്ളാമായിരുന്നു; ബെഡ് കോഫി ആണെങ്ങില്‍ അടിപൊളി. പ്രശാന്തിനെ വിളിച്ചു നോക്കി, ഉത്തരം കിട്ടിയില്ല. ടിവിയുടെ ശബ്ദം കേള്‍ക്കുന്നില്ല. ശീലം തെറ്റിച്ചു നടക്കാന്‍ പോയിരിക്കാം. കുറച്ചൂടെ ഉറങ്ങാം.
* * *
പ്രശാന്ത് അതിരാവിലെ സുഖമുള്ള ഒരു സ്വപ്നം കണ്ടു കൊണ്ടാണ് ഉണര്‍ന്നത്. സ്വപ്നം എന്തായിരുന്നു എന്നോര്‍മ വന്നില്ല. പക്ഷേ അതില്‍ നീന ഉണ്ടായിരുന്നു. നീനയുടെ വിളി കേട്ടാണ് ഉണര്‍ന്നത്. അതിന്റെ സുഖം പിടിച്ചു കുറച്ചു നേരം കിടന്നു. നീന പതുക്കെ അലിഞ്ഞില്ലാതായി. സ്വാതി നല്ല ഉറക്കം. ഉറങ്ങിക്കോട്ടെ. ഇന്ന് കുറച്ചു അവധി വേണം, കുറച്ചു സമയം നീനക്ക് വേണ്ടി മാത്രം. ഒരു കാപ്പി എടുത്തു. പുറത്തിറങ്ങി, വാതില്‍ അടച്ചു, പടിയില്‍ ഇരുന്നു. സുഖമുള്ള തണുപ്പില്‍ കാപ്പി ഊതി കുടിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. നീന ഓര്‍മ മാത്രമായിട്ടു എത്ര വര്‍ഷം? ആല്‍ബം തുറന്നു താളുകള്‍ പൊടിതട്ടി. കാപ്പി തീര്‍ന്നപ്പോള്‍ അടച്ചു വെച്ചു. ഇന്ന് പിറന്നാളാണ്. നീനക്കെന്താണ് പിറന്നാളിന് സമ്മാനം വേണ്ടത്?
* * *
അടുക്കളയില്‍ ചെറിയ തട്ടും മുട്ടും. കാപ്പി പോരാതെ ഓംലെറ്റ് ഉണ്ടാക്കാനോ മറ്റോ നോക്കുകയാണോ? എന്തെങ്കിലും തപ്പുകയാണോ? സ്വാതി സാധനങ്ങള്‍ സ്ഥലം മാറ്റി വെക്കുന്നു എന്നുള്ളത് പ്രശാന്തിന്റെ സ്ഥിരം പരാതിയാണ്. സ്വാതിക്ക് ചെറിയ ഒരു ശുണ്ടി ഒക്കെ വന്നു. ഞായറാഴ്ച രാവിലെ തല്ലു കൂടാനുള്ള പുറപ്പാടാണോ? അടുക്കളയില്‍ എത്തുന്നതിനു മുന്‍പേ മണം കിട്ടി, പായസം! തവിയും കൈയില്‍ പിടിച്ചു നില്‍കുന്ന പ്രശാന്തിനെ സ്വാതി അത്ഭുതത്തോടെ നോക്കി. പ്രശാന്തിന് ഇതിനും മാത്രം പാചകം അറിയാം എന്ന് സ്വാതിക്ക് ഊഹം പോലും ഉണ്ടായിരുന്നില്ല. ഇന്നെന്താണ് പ്രത്യേകത? സ്വാതി ഓര്‍ത്തു നോക്കി - പ്രശാന്തിന്റെ പിറന്നാള്‍ അല്ല, ആനിവേര്‍സറി അല്ല.. വെറും ഒരു ഞായറാഴ്ച. അപ്പൊ പായസം? രണ്ടാള്‍ക്ക് വേണ്ടി ഇത്രയും പായസം? കണക്കു തെറ്റിയതാണോ?
* * *
തളിര്‍ സെന്ററില്‍ മുപ്പതിനടുത്തു കുട്ടികളുണ്ട്, പല പ്രായക്കാര്‍. രഘു ആണ് കാര്യസ്ഥന്‍. ഓഫീസ് എഴുമണി അടിക്കുന്നതിനു മുന്‍പ് തന്നെ തുറന്നു. ഇത്രയും നേരത്തെ ആരും വരില്ലായിരിക്കാം, പക്ഷേ ആരെങ്കിലും വന്നിട്ട് ആളില്ലാതെ തിരിച്ചു പോവേണ്ടി വന്നാല്‍ കുട്ടികള്‍ക്കാണ് അത് നഷ്ടം. സാധാരണ ഒരു അനാധാലയതിനുള്ള അരിഷ്ടതകളൊക്കെ ഇവിടെയും ഉണ്ട്, എന്നാലും തെറ്റില്ല. രഘു ഓഫീസില്‍ കുറച്ചു നേരമേ ഇരുന്നുള്ളൂ. ആരെങ്കിലും വന്നാല്‍ ബെല്‍ അടിച്ചു ആളെ വരുത്താന്‍ സൗകര്യം ഉണ്ട്. ഞായറാഴ്ച രാവിലെ കാര്‍ട്ടൂണ്‍ ഷോ ഉണ്ട്; കുറെ പേരൊക്കെ ടിവിയുടെ മുന്‍പില്‍ ഇപ്പോളേ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴയ ടിവിയാണ്. ഒന്ന് ടൂണ് ചെയ്തു ചാനല്‍ കിട്ടിക്കണം. സാധാരണയായി തുടങ്ങിയ ഞായറാഴ്ചയ്ക്ക് ചെറിയൊരു മാറ്റം വന്നത് രഘുവിന് ഒരു ഫോണ്‍ കാള്‍ വന്നപ്പോളാണ്. വിരോധമില്ലെങ്കില്‍, കുറച്ചു പാല്‍പായസം ഉള്ളത് കുട്ടികള്‍ക്ക് പ്രാതലിനൊപ്പം കൊടുക്കാമോ എന്ന് ചോദ്യം. എന്താണ് വിരോധം?
* * *
കാര്‍ട്ടൂണ്‍ എന്നോര്‍ത്ത് കൊണ്ടാണ് നീന രാവിലെ എണീറ്റത് തന്നെ. രഘു അമ്മാവന്‍ തല്ലിപ്പൊളി ടിവിയെ കുത്തും അടിയും ഒക്കെ കഴിഞ്ഞു, എന്നാലും പ്രോഗ്രാം ഇടയ്ക്കു ചാടി പോവുന്നു. നീന ഒളികണ്ണിട്ടു രഘുവിനെ നോക്കി. രഘു അമ്മാവന്‍ എപ്പോളും ഗൌരവത്തിലാണ്. ദേഷ്യം വന്നാല്‍ മീശയുടെ തുമ്പ് വിറക്കും; മുന്‍പില്‍ നില്കുന്നവരും വിറക്കും. പക്ഷേ ഇന്ന് നല്ലോണം ക്ഷമ ഉണ്ട്. പോരാത്തതിനു നീനയുടെ അലങ്കോലം മുടിയൊക്കെ മാടി ക്ലിപ്പ് ഒക്കെ ശെരിയാക്കി തരുകയും ചെയ്തു. ആരെങ്കിലും കുഞ്ഞു വാവമാരെ കൊണ്ട് പോവാന്‍ വരുന്നോ ആവൊ? നാന്‍സി വാതില്കല്‍ നിന്ന് ഊണ് മുറിയിലേക്ക് വരാന്‍ ആംഗ്യം കാണിക്കുന്നു. രാവിലെ അടുക്കളയില്‍ പോയി നോക്കിയതാണല്ലോ.. ഇഡ്ഡലി! ആര്‍ക്കു വേണം! ഇപ്പൊ പോയാല്‍ ഇനി ഇവിടെ സീറ്റ് കിട്ടില്ല. കാര്‍ട്ടൂണ്‍ കാണണ്ടേ? നാന്‍സി വിടുന്നില്ല.. പോയേക്കാം! ഓടുന്നതിനിടയില്‍ നാന്‍സി സ്വകാര്യം പറഞ്ഞു ... പായസം!
2010 നവംബർ 10, ബുധനാഴ്‌ച
2010 നവംബർ 5, വെള്ളിയാഴ്‌ച
ലോട്ടറി
സബ്‌വെ ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോ ധൃതി പിടിച്ചാണ് ഇറങ്ങിയത്. എല്ലാം കൈയില്‍ എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി escalator-ന്റെ നേര്‍ക് നടന്നു. അപ്പോളാണ് ആദ്യത്തെ തടസ്സം - escalator അടഞ്ഞു കിടക്കുന്നു. repair ആണത്രേ. മുകളിലേക്ക് എത്തിയാല്‍ അവിടെ തന്നെയാണ് പുറത്തേക്കുള്ള ഗേറ്റ്. രണ്ടു മാസമായി ദിവസവും ഇതിലെയാണ് വരവ്. ഇതുവരെ ഇങ്ങനെ ഒരു പറ്റു പറ്റിയിട്ടില്ല. കൂടെ സഹമുറിയത്തി ഉള്ളപ്പോ വല്ലതും കേടാവാമായിരുന്നില്ലേ ആവൊ? അവള്‍ രക്ഷിച്ചേനെ. ഇനിയിപ്പോ എങ്ങനെ പുറത്തിറങ്ങും? ആള്‍കാര്‍ക്ക് ഇതൊരു സംഭവമേയല്ല! ആരും ഇങ്ങോട്ട് വരുന്നേയില്ല- ഈ കോണി ആരും ഉപയോഗിക്കാറേ ഇല്ല! ഹും! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഒരു സബ്‌വെ പോലീസിനെ പിടിച്ചു നിര്‍ത്തി. "ഹൌ ടു ഗോ ഔട്ട്" എന്ന് ഒപ്പിച്ചു. തിരിച്ചു 'എവെരെസ്റ്റ് എങ്ങനെ കേറും' എന്നാ ചോദ്യം കേട്ടപോലെ പകച്ചു ഒരു നോട്ടം.. പോലീസുഅമ്മാവന് ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായി. അവസാനം കോണി കേറുന്ന ആംഗ്യം ഒക്കെ കാണിച്ചു കാര്യം ശെരിയാക്കി. വഴി കിട്ടി. ഫൈനല്‍ പരീക്ഷയാണ്; വൈകാന്‍ പറ്റില്ല. ഓടി.
ഓട്ടം ഗേറ്റ് കടക്കുന്നതിനു മുന്‍പേ പിടിച്ചു നിര്‍ത്തിയപോലെ നിന്നു. എന്തൊരു തണുപ്പ്! നവംബര്‍ തുടങ്ങിയതെയുള്ളു. ഇപ്പോളേ ഇത്രയും തണുപ്പ് ആണെങ്ങില്‍..! വഴിയുടെ മറുവശത്ത് burgerking -ഇന്‍റെ ചിമ്മിനിയില്‍ നിന്നു പുക വരുന്നു; കൂടെ തലമുടി കരിഞ്ഞ മണവും; സ്ടോപും ഗേറ്റ്-ഉം ശരി തന്നെ. വലത്തോട്ട് തിരിഞ്ഞു. ക്ലാസ്സിലെത്താന്‍ ഇനിയും നടക്കണം നാലു ബ്ലോക്ക് കൂടെ. വീട്ടില്‍ നിന്ന് രാമചന്ദ്രന്റെ കടയിലെക്കുള്ള ദൂരമേയുള്ളൂ. രണ്ടു മിനുട്ട് കൊണ്ട് പോവലും, തീപ്പട്ടി വാങ്ങലും വരലും കത്തിക്കലും കഴിയും. ഇതിപ്പോ നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല.. ട്രെയിന്‍ ഇറങ്ങി പതിനഞ്ചു മിനിട്ടെങ്ങിലും ആയില്ലേ? നാശം പിടിച്ച തണുപ്പും കാറ്റും. ഇനി അവിടെ പോയി വായിക്കാന്‍ സമയം ഒന്നും കിട്ടില്ല, വെറുതെ ടെക്സ്റ്റ് ബുക്ക് കൈയില്‍ എടുക്കണ്ടായിരുന്നു. മഴ പെയ്താലോ എന്ന് വിചാരിച്ചു കടം വാങ്ങിയതാണ് കാലന്‍ കുട; എല്ലാം കൂടി കൈയില്‍ ഒതുങ്ങുന്നില്ല. കോട്ടിന്റെ ഒരു ബട്ടണ്‍ പൊട്ടി കിടക്കുകയാണ്. തുന്നണം, അത് വരെ കൈ കൊണ്ട് കൂടി പിടിക്കുകയല്ലാതെ നിവൃത്തിയില്ല. പിടിച്ചിട്ടു വല്യ കാര്യം ഉണ്ടായിട്ടല്ല, കോട്ട് ഇട്ടിട്ടു തന്നെ വല്യ കാര്യം ഉണ്ടായിട്ടല്ല.. ഒരു മനസ്സമാധാനത്തിന് അത്ര തന്നെ. തണുപ്പ് ചെവിയിലൂടെ കേറി മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു. തലക്കകത്ത് എല്ലാം ഐസ് ക്രീം ആയി. എങ്ങനേലും ക്ലാസ്സില്‍ എത്തിയാലും പരീക്ഷക്ക് എന്ത് എഴുതുമോ ആവൊ?
തിരിവ് തിരിഞ്ഞപ്പോ രണ്ടു കെട്ടിടത്തിന്റെയും ഇടയില്‍ കൊടുംകാറ്റു!! wind tunnel എന്ന് പറഞ്ഞു കേട്ടിരുന്നു. എന്നെ എന്തിനു ദ്രോഹിക്കുന്നു? ഞാനല്ലല്ലോ ഇങ്ങനെ കുന്നോളം വല്യ കെട്ടിടങ്ങളും ഇടുക്കുകളും ഉണ്ടാക്കിയത്!! കാറ്റിനോട് പറഞ്ഞിട്ടെന്തു കാര്യം!! തണുപ്പ് കണ്ണില്‍ അടിച്ചു കേറി കണ്ണും കാണാന്‍ വയ്യ. വിചാരിക്കുന്നതിനു മുന്‍പേ ദേ കിടക്കുന്നു ചട്ടീം കലോം താഴെ. അവസാനത്തെ തുമ്പും കൈ വിട്ടു. പരീക്ഷിച്ചു മതിയായി എന്ന് തോന്നിയിട്ടാവാം, ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു കുടയും വടിയും ഒക്കെ പെറുക്കി തന്നു. "താങ്ക്യൂ" എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു മറുപടി "യു ആരെ വെല്‍ക്കം, യു സ്മെല്‍ നൈസ്! എന്ജോയ്" ഏഹ്? അവന്‍ പോയിക്കഴിഞ്ഞു. പോയ വഴിയെ നോക്കി പേടിപ്പിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍! ഇതെന്തൊരു തല തിരിഞ്ഞ രാജ്യം! ഏതു ശനി പിടിച്ച നേരത്താണോ ഇങ്ങോട്ട് വരാന്‍ തോന്നിയത്. എന്ത് പരീക്ഷ! എനിക്കെങ്ങും വയ്യ തലയിട്ടടിക്കാന്‍.
തിരിച്ചു പോവാനുള്ള അഞ്ചു ഡോളര്‍ ഉണ്ട് കൈയില്‍. ഒരു കാപ്പി കുടിച്ചു കളയാം. അത്രയെങ്ങിലും പ്രയോജനം ഉണ്ടാവട്ടെ. വാതില്‍ തുറന്നപ്പോള്‍ ചൂടും കാപ്പി-മണവും കൂടെ കോരിയെടുത്തു കൌണ്ടെറില്‍ കൊണ്ട് നിര്‍ത്തി. "വൈറ്റ് ചോക്ലേറ്റ് മൊക്ക". നാല് ഡോളര്‍. ആഹാ! ജീവന്‍ വായിലൂടെ കഴുത്തിലൂടെ ഹൃദയത്തിലൂടെ വയറിലേക്ക്; ഒരു നിശ്വാസമായി പുറത്തേക്കും. ഇരുന്നൂറു വാട്ടിന്റെ ഒരു പുഞ്ചിരി താനേ തെളിഞ്ഞു. പരീക്ഷ തുടങ്ങി കാണും; പ്രൊഫ് എന്ത് പറയുമോ - കുറച്ചു ശ്രമപ്പെട്ടു പ്രൊഫ് ഇനേയും പരീക്ഷ യെയും പുറത്തു വലിച്ചെറിഞ്ഞു. കാപ്പി കപ്പു ഒട്ടും ചൂട് പുറത്തു വിടാതെ രണ്ടു കൈയിലും കൂടി ഒതുക്കി പിടിച്ചു, ഈ സ്വര്‍ഗം എത്ര നേരം നിലനിര്‍ത്താന്‍ പറ്റുമോ എന്നാലോചിച്ചു.
വിചാരിച്ചിരിക്കാതെ ഒരാളെ കണ്ടു. മുന്‍പും കണ്ടിട്ട് ഇയാളെ ഈ ഭാഗത്ത്. നില്കാനും നോക്കാനും സമയം ഇല്ലാതെ പായുകയായിരുന്നു അന്നൊക്കെ. ഇന്ന് സമയം ധാരാളം. പറയുമ്പോ വല്യ വിശേഷം ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍. പൊക്കം വളരെ കുറവ്. തടിച്ച പ്രകൃതം. വളരെ വയസ്സയിട്ടുണ്ട്, നില്കുന്നതിനു അടുത്ത് ഒരു വാകിംഗ് സ്ടിക് സ്വന്തം ദേഹത്ത് തന്നെ ചാരി വെച്ചിട്ടുണ്ട്. വെള്ള സ്പോര്‍ട്സ് ഷൂ, പച്ച പാന്‍റ്, നീല ഷര്‍ട്ട്, വയലറ്റ് കോട്ട്, മഞ്ഞ ബാഗ്. തല കഷണ്ടി, കുറച്ചു തൂവെള്ള മുടി. എല്ലാം കൂടി ഒരു കളിപ്പാട്ടം ലുക്ക്. പുറത്തു നിറത്തില്‍ ആരും അയാളെ രണ്ടാമത് നോക്കില്ല, പക്ഷെ ആ ഹൈ ക്ലാസ്സ് കാപ്പി കടയില്‍ അയാള്‍ വല്ലാതെ മുഴച്ചു നിന്നു. അയാള്‍ ഇതൊന്നും അറിയുന്നില്ല. എന്താന് അയാള്‍ ചെയ്യുന്നത് എന്നറിയാന്‍ എത്തി നോക്കി. ലോട്ടറി ഫലം നോക്കുകയാണ്! കുറെ കുഞ്ഞു കടലാസ് തുണ്ടുകളില്‍ കുറിച്ച് വെച്ച കുറെ അക്കങ്ങളെയും, മുകളില്‍ ടിവി സ്ക്രീനില്‍ വന്നു പോയി കൊണ്ടിരിക്കുന്ന അക്കങ്ങളെയും മാറി മാറി നോക്കി അയാള്‍. അയാളുടെ മുഖത്തെ ഭാവം വായിക്കാന്‍ പറ്റുന്നില്ല - അടിച്ചു എന്ന സന്തോഷമോ, പോയി എന്ന വിഷമമോ ഒന്നും കാണുന്നില്ല. അയാള്‍ കൈയിലെ തുണ്ടുകള്‍ തീരുന്നത് വരെയും അങ്ങനെ തന്നെ തുടര്‍ന്നു. പിന്നെ കടലാസ് തുണ്ടുകള്‍ പിടിച്ചു കൊണ്ട് തന്നെ പുറത്തേക്കു നടന്നു.
ഈ ലോട്ടറി ഫലത്തിന് അയാളുടെ ജീവിതത്തില്‍ എത്ര പ്രാധാന്യം ഉണ്ടാവാം എന്നറിയില്ല. കണ്ടിട്ട് പണക്കാരന്‍ അല്ലെങ്കിലും, പൈസക്ക് ബുദ്ധിമുട്ട് എന്നും തോന്നുന്നില്ല. എങ്കിലും അയാള്‍ നോക്കാന്‍ മേനക്കെട്ടത് കാരണം ആ ഫലത്തിന് ഒരു അളവ് വരെ പ്രാധാന്യം ഉണ്ടാവണം. എന്തെങ്ങിലും ഒരു സ്വപ്നം ഉണ്ടാവാം. ഇങ്ങനെ നാലഞ്ചു, വേണ്ട ഒരു നൂറു ടിക്കറ്റ് എടുത്താല്‍ തന്നെ, അത് കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലല്ലോ. അപ്പൊ പിന്നെ എന്തിനു ഇങ്ങനെ സമയവും പൈസയും ആരോഗ്യവും കളയുന്നു! അയാളോട് ചോദിക്കാം എന്ന് വിചാരിച്ചാല്‍, ധൈര്യവും ഇല്ല. അങ്ങനെ നോക്കി ഇരിക്കെ, അയാള്‍ പോയി കഴിഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്: അയാള്‍ ടിക്കറ്റ് എടുതില്ലെങ്ങില്‍, അയാള്‍ക് ലോട്ടറി അടിക്കാന്‍ ഒരു ചാന്‍സും ഇല്ല; എടുത്താല്‍ അടിച്ചാല്‍ ആയല്ലോ.. സ്വന്തം സ്വപ്നത്തിലേക്ക് എത്താന്‍ ഓരോരുത്തര്കും ഓരോ വഴി. അയാള്‍ കണ്ടെത്തിയ വഴി ലോട്ടറി. എടുത്തു കൊണ്ടിരുന്നാല്‍, ഒരു ദിവസം അടിച്ചേക്കാം, എടുത്തില്ലെങ്ങില്‍.. ശ്രമിച്ച്ചില്ലെങ്ങില്‍.. എന്തൊരു സ്വപ്നമയിരിക്കും അത്!? എത്ര കാലമായോ ഇയാള്‍ ഇങ്ങനെ എന്നും കടലാസും ടിവിയുമായി മല്പിടിത്തം തുടങ്ങിയിട്ട്? ഇത്ര കലയമായി കിട്ടാഞ്ഞിട്ടും കൈവിട്ടു കളയാന്‍ വയ്യാത്ത സ്വപ്നം?!
പരീക്ഷ വീണ്ടും ഒളിച്ചു കേറി വന്നു കാപ്പിയില്‍ പാറ്റായിട്ടു. ഇപ്രാവശ്യം ഒരു സ്വപ്നത്തിനെ ചാടി പിടിക്കാനുള്ള ആവേശം ഒക്കെ തോന്നി. കുടയും, പുസ്തകവും, തോള്‍ സഞ്ചിയും, കാപ്പി കപ്പും ഏറ്റി ഞാനും എന്റെ ക്ലാസ്സിലേക്ക് യാത്രയായി.

ലേബലുകള്‍:
malayalam,
mini-katha
2010 ജൂൺ 17, വ്യാഴാഴ്‌ച
എന്നെ കാണാമോ നിനക്ക്?
എന്നെ കാണാമോ നിനക്ക്?
വര്‍ഷങ്ങളായി ഞാന്‍ നിന്റെ കൂടെ നടക്കുന്നു,
നീ പറയുന്നത് കേട്ടു മൂളുന്നു .
നിന്റെ തീരുമാനങ്ങള്‍ നമ്മുടെതെന്ന് നീ;
ശരിയെന്നു ഞാനും.
വഴിയെത് എന്ന് എന്തിനറിയണം,
കൊണ്ടു പോവുന്നതു നീയാണല്ലോ.
നിന്നില്‍ മുങ്ങി ഞാന്‍ മരിച്ചാലെന്താണ്,
നീയും ഞാനും വേറെയാണോ?
കൂട്ടും, വഴികാട്ടിയും, താങ്ങും,
പകലും, രാത്രിയും, സന്ധ്യയും നീ തന്നെ.
എനിക്കു ചുറ്റിലും, ഉള്ളിലും, പുറത്തും,
എന്റെ വാക്കിലും, മൌനത്തിലും നീ മാത്രം.
ഉറക്കത്തിന്റെ വാതില്കല്‍ ഒരു മാത്ര തിരിഞ്ഞു നിന്നു
നിന്റെ കണ്ണുകള്‍ ചിരിച്ചു. എന്നെ കണ്ടോ നീ?
കഴിഞ്ഞു, ഉറക്കത്തിലേക്കു നീയും, മറവിയിലേക്കു ഞാനും.
ഇനിയെപ്പോള്‍ ആവാം എനിക്കു വീണ്ടുമൊരു ജനനം?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)