പെട്ടെന്ന് ഒരു ദിവസം മുതൽ, വീടിൽ അവിടവിടെ ഓരോ പ്രത്യേക തരം ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും തനിയെ ശേരിയാവാത്തത് കൊണ്ട്, എവിടെ നിന്ന് വരുന്നു, എന്താണ് പ്രശ്നം എന്ന് കണ്ടു പിടിക്കാൻ ഞാൻ അന്വേഷണം തുടങ്ങി. പൈപ്പ് ആണോ? കറന്റിന്റെ വയറിംഗ് ആണോ? ഫോണ്‍ കേബിൾ ആണോ? മിക്സി? ഫ്രിഡ്ജ്? ഗ്യാസ്? ഓരോന്നായി എല്ലാം പരീക്ഷിച്ചു. പ്ലംബർ, ലൈൻ മാൻ, സർവീസ് മനുഷ്യര് ഓരോരുത്തരായി വന്നു പോയി. എല്ലാവരും പറഞ്ഞു : എല്ലാം ഓക്കേ. വീട് പിന്നെയും തോന്നുമ്പോൾ ചൂളം വിളിച്ചും, പിറുപിറുത്തും ഞരങ്ങിയും അങ്ങനെ. ഇനി എന്ത്?
ഒരു പകുതി ഉറക്കത്തിൽ ഒരു തോന്നൽ വന്നു കേറി. മൊത്തത്തിൽ ഒരു പഴഞ്ചൻ കമ്പ്യൂട്ടർ മോങ്ങുന്നത് പോലെയുണ്ട്. അപ്പോൾ, ഞാനറിയാത്ത ഒരു കമ്പ്യൂട്ടർ വീട്ടിൽ ഒളിച്ചിരിപ്പുണ്ടോ? അത് കണ്ടു പിടിച്ചിട്ടു തന്നെ! ഓരോ മുറിയും അലമാരയും ഇടുക്കുകളും തെരച്ചിൽ തുടങ്ങി. അങ്ങനെയാണ് ഞാൻ ആ വാതിൽ കണ്ടു പിടിച്ചത്. മുട്ട് വരെ പൊക്കത്തിൽ, ചുമരിന്റെ അതെ നിറത്തിൽ. വിട്ടു പോവാൻ എളുപ്പം. അതിനുള്ളിൽ കിട്ടി, ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടർ.
വാതിൽ തുറന്നു ഉള്ളിലേക്ക് തലയിട്ട നിമിഷം എനിക്ക് മനസ്സിലായി ഞാൻ സ്വപ്ന ലോകത്തിലാണ്; ഒരു വിശദീകരണവും ഇല്ലാതെ. സ്വപ്നത്തിലാണ് എന്ന് മനസ്സിലായിട്ടും ഞാൻ ഉണരാൻ ശ്രമിച്ചില്ല. വല്ലാത്തൊരു കൌതുകം എന്നെ പൊതിഞ്ഞിരുന്നു. കമ്പ്യൂട്ടറിൽ ഓരോ പ്രോഗ്രാമുകൾ ഓടി കൊണ്ടിരുന്നു. പല സ്ക്രീനുകളിൽ അതിന്റെ ഔട്പുട്ട് വന്നു കൊണ്ടിരുന്നു. കുറച്ചു സമയം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി, ഇത് വെറും കമ്പ്യൂട്ടർ അല്ല, ഇതെന്റെ വിധി എഴുതുന്ന കമ്പ്യൂട്ടർ ആണ്. ഞാൻ ചെയ്തതും, പറഞ്ഞതും ഒക്കെ ഇൻപുട്ട് ആയി എടുത്തു, എന്തൊക്കെയോ നിയമങ്ങൾ അനുസരിച്ച് എന്റെ അടുത്ത ദിവസം, മാസം, കൊല്ലം.. അത് ഔട്പുട്ട് തരുന്നു.
പേടി, ദേഷ്യം, സങ്കടം, വേദന, പരാതി, തമാശ ഒക്കെ ഓരോന്നായി വന്നു കേറി. അതിന്റെ അവസാനം പക്ഷെ വളരെ ആഴത്തിൽ ഒരു ശൂന്യത. പിന്നെ ഒരു നിശ്വാസവും സമാധാനവും വന്നു. എനിക്ക് ചുറ്റും ഒരു ചെറു ചൂടുള്ള സ്വർണ പ്രകാശം നിറഞ്ഞു. ഒരു കുസൃതി ചിരിയോടെ ഞാൻ കൈ നീട്ടി കമ്പ്യൂട്ടർ ഓഫ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ