മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം നിറങ്ങളും മണങ്ങളും ചലനങ്ങളും
മടങ്ങിവരുന്ന സമയമാണ് വസന്തം. കൊടും തണുപ്പിനും കൊടും ചൂടിനും ഇടയിലെ പാലം.
സുന്ദരി മഴകളുടെ കാലം. ആകപ്പാടെ ഉണർവ്വ് . തുടക്കങ്ങൾ.
പക്ഷേ ... മനസ്സിലൊരു മൊട്ടുസൂചി. റോഡിനു നടുവിൽ അണ്ണാന്മാരുടെ, മുയലുകളുടെ, പേരറിയാത്ത കുഞ്ഞു ജീവികളുടെ ശവശരീരങ്ങൾ. എത്രയെണ്ണം എന്നും കാണുന്നു എന്നതിന് കണക്കില്ല. പല നിലയിൽ ജീർണിച്ചതും ചതഞ്ഞതും.
ഇന്ന് രാവിലെ ഇട റോഡിൽ വെച്ച് ഒരു അണ്ണാൻ കാറിന് കുറുകേ ചാടി. 25 മൈൽ മാത്രം സ്പീഡ് ലിമിറ്റ് ഉള്ള, ഏഴ് ബമ്പുകൾ ഉള്ള, മിക്കവാറും വിജനമായ സ്ഥലം. ഞാൻ കാർ നിറുത്തി കൊടുത്തു. അത് ഇങ്ങോട്ടും പിന്നെ അങ്ങോട്ടും ഓടി, കുറച്ചു അനങ്ങാതെ നിന്നു. എന്തൊരു കൌതുകം എന്നോർത്ത് ഞാനും നിന്നു.
രണ്ടു നിമിഷത്തിൽ, ഞങ്ങളുടെ നിർഭാഗ്യത്തിനു, ഒരു കാർ പിന്നിൽ വന്നു ചവുട്ടി നിർത്തി. ഞാൻ പരിഭ്രമിച്ചു . അണ്ണാൻ ഇപ്പോളും ചിന്താകുഴപ്പത്തിൽ. എന്ത് എന്നാലോചിക്കുന്നതിനു മുൻപ്, പിന്നിൽ നിന്നയാൾ വശത്തൂടെ എടുത്തു, മുന്നില് കേറ്റി കൊണ്ടുപോയി. പോകുന്ന വഴിക്ക് എന്തൊക്കെയോ വിളിച്ചു പറയുകയും, നടുവിരൽ ഉയർത്തി കാണിക്കുകയും, ഉച്ചത്തിൽ ഹോണ്‍ അടിക്കുകയും ചെയ്തു.
അയ്യോ. കൊലപാതകം. എന്റെ അണ്ണാൻ. കാണാൻ വയ്യാതെ, ആലോചിക്കാൻ വയ്യാതെ, കണ്ണും പൊത്തി ഞാനിരുന്നു.
ഒരു ശബ്ദം കേട്ടു. കാറിന്റെ മേലേ എന്തോ വീണ പോലെ. അണ്ണാൻ. പോയില്ല. രക്ഷപ്പെട്ടു. ഇപ്രാവശ്യം ഭാഗ്യം. ഇനിയൊരിക്കൽ ? അതിനു വിചാരമില്ല. അതങ്ങനെ ഒരു സൃഷ്ടി. നമ്മൾ വിചാരിക്കണ്ടേ? എവിടെ കാലു വെക്കുന്നു എന്ന്, എവിടെ കാർ ഓടിച്ച് കേറ്റുന്നു എന്ന് ?

2 അഭിപ്രായങ്ങൾ:
നിലക്കാത്ത വാഹനത്തിരക്കുള്ള ഒരു എട്ടുവരിപ്പാത മുറിച്ചുകടന്ന ഒരു എറുമ്പിന്റെ കഥ വായിച്ചിട്ടുണ്ട്.സമയമെന്ന നൂല്‍പ്പാലത്തിലൂടെ നടക്കുന്ന മനുഷ്യന്റെ അവസ്ഥ തന്നെ
നാട്ടിലെ അണ്ണാന്മാരൊക്കെ അല്പം കൂടി സ്മാര്‍ട്ട് ആണ്. അവര്‍ അങ്ങനെ വണ്ടിയുടെ അടിയില്‍ പെടുകയൊന്നുമില്ല. എന്റെ വീട് റബ്ബര്‍ തോട്ടങ്ങളുള്ള ഒരു പ്രദേശത്താണ്. കറുത്ത അട്ടകള്‍ ധാരാളം. അവിടവിടെ ചതഞ്ഞുകിടക്കുന്നതുകാണാം. ഞാന്‍ അത് കാണുമ്പോള്‍ ആലോചിക്കാറുണ്ട് റോഡ് ക്രോസ് ചെയ്യുന്നതില്‍ ഇവയില്‍ എത്രപേര്‍ വിജയിയ്ക്കാറുണ്ടെന്ന്. ജീവമരണങ്ങള്‍ എഴുതുന്നതാര്‍!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ