ഇന്നലെയുടെ തിരമാലകള്‍ തന്ന മുത്തുകള്‍
കോര്‍ത്ത് കഴുത്തില്‍ അണിയരുത് നീ,
മണിച്ചെപ്പില്‍ അടച്ചു വെക്കുകയും അരുത്.
അലങ്കാരമാവില്ല, അവ ഭാരമായേ വരൂ .
നഷ്ടബോധങ്ങളുടെ നീറ്റലിനു,
കണ്ണീരിനും കാരണമായെ വരൂ.
ആ ബന്ധനങ്ങളെ തകര്‍ക്കണം,
കാലത്തിന്റെ തീയിലെരിക്കണം,
അതിന്റെ ചാരം ഇന്നിനു വളമാകണം.
നിന്റെ കണ്ണീരിലൂടെയല്ല ,
നിശ്വാസങ്ങളിലൂടെയല്ല,
പുഞ്ചിരിയിലൂടെ, ആത്മവിശ്വാസത്തിലൂടെ,
നിന്റെ ഇന്നലെകളെ അറിയട്ടെ,
നിന്റെ കൂടുകാരിയെ അറിയട്ടെ.
അവള്‍ അക്ഷരങ്ങളാക്കി കുറിച്ച
നിങ്ങളുടെ സ്നേഹത്തെ അറിയട്ടെ.
3 അഭിപ്രായങ്ങൾ:
നല്ല വരികള്‍
പക്ഷേ,ഇന്നലെയുടെ തിരമാലകള്‍ മുത്തുകളല്ലേ തന്നത്..? മുള്ളുകളല്ലല്ലോ.. അതണിയാതിരിക്കാനാവില്ല,മനസ്സിലെങ്കിലും.
ബന്ധനങ്ങളെ തകര്‍ക്കണം
ശൃംഖല പൊട്ടിച്ചിട്ട് സ്വാതന്ത്ര്യഭൂവിലെത്താന്‍
പ്രിയ മുഹമ്മദ് ആറങ്ങോട്ടുകര, ശരി തന്നെ. ഉപേക്ഷിക്കാൻ വിഷമം. പക്ഷേ, മുള്ളുകളും മുത്തുകളും, ഭാരമാവുന്ന ഒരു നിമിഷത്തിൽ, അത് കളഞ്ഞേ മതിയാവൂ. എന്നാലേ ശ്രീ അജിത് പറഞ്ഞത് പോലെ, ബന്ധനങ്ങളില്ലാത്ത ഒരു സ്ഥലത്ത് എത്താൻ പറ്റുള്ളൂ. അവിടെ എത്തിയാലേ നിലനിൽപ്പുള്ളൂ. വായനക്കും വാക്കുകൾകും എണ്ണാൻ പറ്റാത്ത അത്രയും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ