തണുപ്പുള്ള പ്രഭാതം. വസന്തം വന്നു എത്തി നോക്കി തുടങ്ങിയതേയുള്ളു. ഒരേ നിരയിൽ നട്ടിരിക്കുന്ന ചെറി മരങ്ങൾ നിരയെ പിങ്ക് നിറതിലുള്ള പൂക്കൾ. രണ്ടു പേർ. ഒരാണും ഒരു പെണ്ണും. രണ്ടാൾക്കും 20-നു താഴെ പ്രായം.
റോഡിന്റെ അരികിൽ, ട്രാഫിക് സിഗ്നലിനു വളരെ അടുത്താണു അവർ നിൽക്കുന്നത്. റോഡ് ക്രോസ്സ് ചെയ്യാൻ നിൽകുകയോ?
പെങ്കുട്ടിയുടെ ആകെ ഭാവം 'whatever' എന്നനു. അതിനെ മലയാളത്തിലാക്കാൻ ബുദ്ധിമുട്ട്. താഴ്തി പിടിച്ച വലതു കൈയിൽ വിരലിനിടയിൽ സിഗരട്ട്. തണുപ്പിനെ ചെരുക്കാനാവാം. കണ്ണെഴുതിയതാണോ അതോ ഉറക്കമില്ലാതെ വന്ന കറുത്ത വലയങ്ങളാണോ കണ്ണിനു ചുറ്റും? മുടി കൊണ്ടു തലക്കു മുകളിൽ ഒരു ഓലപ്പുര പോലെ തോന്നിക്കുന്ന കെട്ടിടം കെട്ടിയിട്ടുണ്ടു; അതിനു ചുവപ്പും, മഞ്ഞയും പെയ്ന്റും അടിച്ചിട്ടുണ്ടു. ആങ്കുട്ടി ഇപ്പൊ കിടക്കയിൽ നിന്നു എണീറ്റ പോലെയുണ്ട്! - ചെറുപ്പത്തിന്റെ ഭാരമില്ലായ്മ എന്നാലോചിച്ചു പുഞ്ചിരിക്കാൻ തുടങ്ങിയതാനു. പക്ഷെ, അപ്പോളാണു കണ്ടത് -
ആണിന്റെ കൈയിൽ "HUNGRY GOD BLESS" എന്നു രണ്ടു വരിയായി കൈപ്പടയിൽ എഴുതിയ കാർഡ്ബോർഡ്. കാറുകൾ ഒന്നും നിർത്തുന്നില്ല. സിഗ്നൽ ചുവപ്പാവുമ്പൊൾ, കാറുകൾക് നിർത്തേണ്ടി വരും. ആരെങ്കിലും ഇവർ ക്കു എന്തെങ്കിലും കൊടുക്കുമായിരിക്കുമോ?