ശ്രീമാന്‍ വീടുകള്‍ സ്വപ്നം കാണാറില്ല. വേറേ എന്തൊക്കെ കിടക്കുന്നു കാണാന്‍!
ശ്രീമതിയുടെ സ്വപ്നത്തിലെ വീടു: നീളത്തില്‍ ഒരു വരാന്ത. മൂന്നു മുറികള്‍ - ഒരു അടുക്കള, ഒരു സ്വീകരണ മുറി, ഒരു കിടപ്പു മുറി. നിറയേ ജനാലകള്‍, വെള്ളയില്‍ മഞ്ഞ പൂക്കളുള്ള കര്‍ട്ടന്‍. മുറ്റത്തു നിറയേ പൂച്ചെടികള്‍ - ചെമ്പരത്തിയും തെച്ചിയും മുല്ലയും. (അമേരിക്കയിലേക്കു പറിച്ചു നട്ടപ്പോള്‍ അസീലിയ-യും ബെഗോണിയ-യും പാന്‍സി-യും).
വീടു വാങ്ങി. അഞ്ചു കിടപ്പു മുറികള്‍ - ഒരെണ്ണം താഴത്തെ നിലയില്‍, ബാക്കി രണ്ടാം നിലയില്‍. താഴത്തെ നിലയിലുള്ളതു വിരുന്നുകാര്‍ വന്നാല്‍ കിടക്കാന്‍. മുകളിലുള്ളതില്‍ ഒന്നു ഓഫീസ് മുറി, ഇനിയൊന്നു കുട്ടികള്‍ക്ക് (ഭാവിയില്‍). ഒരു ഊണു മുറി. ഒരു "ഫോര്‍മല്‍" സ്വീകരണ മുറി. ഒരു "ഫാമിലി" മുറി (ടിവി ഒക്കെ ഈ മുറിയിലാണു. കുടുംബത്തിലെ എല്ലവര്‍കും ഒത്തു കൂടാനുള്ള മുറി). ഇനിയും ഉണ്ട് - പ്രാതല്‍ കഴിക്കാന്‍ വേറെ ഒരു സ്തലം. കാറ്റു കൊള്ളാന്‍ ഒരു വരാന്ത. ആവൂ...!! ഒരു കൊട്ടാരം...!
സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലെന്തു വ്യത്യാസം!